കുടവയറും പൊണ്ണത്തടിയും കുറയ്ക്കാന്‍ ഉത്തമമായ പഴവര്‍ഗമാണ് ഓറഞ്ച്. ഓറഞ്ചിലടങ്ങിയ നോബിലെറ്റിന്‍ എന്ന തന്മാത്രയാണ് ഇതിനു സഹായിക്കുന്നത്. കൂടാതെ ഇതിനു പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും പഠനത്തില്‍ തെളിയുന്നു. ഒന്റാറിയോ വെസ്‌റ്റേണ്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്. എലികളിലായിരുന്നു പരീക്ഷണം.