അല്‍ഷിമേഴ്സ് രോഗം തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ന്യൂറോ സയന്റിസ്റ്റ് ശുപാര്‍ശ ചെയ്യുന്നു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (17:28 IST)
പ്രായത്തിനനുസരിച്ച്, വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാവുകയും, അല്‍ഷിമേഴ്സ് രോഗം പോലുള്ള ന്യൂറോഡീജനറേറ്റീവ് ഡിസോര്‍ഡേഴ്സിലേക്ക് വഴിയൊരുക്കുകയും ചെയ്യും. ഈ രോഗം പഴയപടിയാക്കാന്‍ കഴിയില്ല, പുരോഗമന സ്വഭാവമുള്ളതുമാണ്, അതായത് തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതുവരെ അത് കൂടുതല്‍ വഷളാകും. നിങ്ങളുടെ തലച്ചോറിന് പ്രായമാകുന്നതില്‍ നിങ്ങളുടെ പ്ലേറ്റിലുള്ള ആഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇവ ഒഴിവാക്കിയാല്‍ ഒരു പരിധി വരെ രോഗം വരുന്നത് തടയാനാകും.
 
1. ഉയര്‍ന്ന ഫ്രക്ടോസ്, കോണ്‍ സിറപ്പ്, അഗേവ് സിറപ്പ്
        സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും കാണപ്പെടുന്ന ഒരു ഘടകമാണ് ആദ്യം പറഞ്ഞത്. സമാനമായ ഫലങ്ങള്‍ ഉള്ളതിനാല്‍ ന്യൂറോ സയന്റിസ്റ്റ് മധുരമുള്ള അഗേവ് സിറപ്പിനെയും അതേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇന്‍ഫ്‌ളമഷേന്‍ ഉണ്ടാക്കുന്നതില്‍ അവയുടെ സംഭാവനയാണ് ഒരു പ്രധാന കാരണം. വാസ്തവത്തില്‍, വീക്കം ഒരു പ്രധാന ഘടകമാണെന്ന് വീണ്ടും വീണ്ടും കണ്ടെത്തിയിട്ടുണ്ട്. 2018 ലെ ഒരു പഠനത്തില്‍, അല്‍ഷിമേഴ്സ് രോഗത്തിന്റെ കേന്ദ്ര സംവിധാനം  ഇന്‍ഫ്‌ലമേഷന്‍ ആണെന്ന് പറയുന്നു.
 
2.വിത്ത് എണ്ണ 
      പാചകത്തിന് പലപ്പോഴും വിത്ത് എണ്ണ ഉപയോഗിക്കാറുണ്ട്. സൂര്യകാന്തി എണ്ണ, കുങ്കുമ എണ്ണ, കനോല എണ്ണ, കോണ്‍ ഓയില്‍ എന്നി 'വീക്കം ഉണ്ടാക്കുന്നവയാണ് ഇത് ആരോഗ്യത്തിന് നന്നല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍