കോഴിക്കോട് വിമാനത്താവളത്തിൽ 6.4 കിലോ സ്വർണം പിടികൂടി. രണ്ടു കോടി രൂപ വില കണക്കാക്കുന്ന സ്വർണമാണ് ഡിആർഐ സംഘം പിടികൂടിയത്. ബഹ്റൈനിൽനിന്നു കോഴിക്കോട് എത്തിയ കോഴിക്കോട് നടുവണ്ണൂർ സ്വദേശി തസ്‌ലീം എന്ന യാത്രക്കാരൻ കൊണ്ടുവന്ന കംപ്യൂട്ടർ യുപിഎസിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘം വിമാനത്താവളത്തിൽ എത്തുകയായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് ഇയാളെ ചോദ്യം ചെയ്തു വരുന്നു.