പാലയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (09:57 IST)
പാലയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം പാലാ തിടനാട് സ്വദേശി സിറില്‍ ആണ് മരിച്ചത്. സിറിലിന് 32 വയസ്സ് ആയിരുന്നു. ടൗണില്‍ നിന്നും മടങ്ങുന്നതിന്റെ ഇറക്കത്തില്‍ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നാലെ തോട്ടിലെ വെള്ളക്കെട്ടില്‍ പതിക്കുകയാണ് ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article