അന്ന് ഭര്‍ത്താവിനോട് പറഞ്ഞ രഹസ്യം ! രസകരമായ ആ നിമിഷം, ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ശരണ്യ മോഹന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (09:05 IST)
രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് നടി ശരണ്യ മോഹന്‍. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം ഇപ്പോള്‍. തന്റെ ഓരോ ചെറിയ വിശേഷങ്ങള്‍ ഇടയ്ക്കിടെ ആരാധകരുമായി പങ്കിടാന്‍ ശരണ്യ മറക്കാറില്ല.2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. കല്യാണദിവസം എടുത്ത ഒരു ചിത്രവും അതിന് പിന്നിലെ തമാശയും ഒക്കെ പറയുകയാണ് ശരണ്യ.
 
'എനിക്ക് ചെറുതായി വിശക്കുന്നുണ്ടോ എന്നൊരു സംശയം ' 'എനിക്കും ' 'ആ മേശ പുറത്ത് ഇരിക്കുന്ന ഫ്രൂട്‌സ് അടിച്ചു മാറ്റിയാലോ ' 'ഞാന്‍ നേരത്തെ നോക്കിയതാ. പ്ലാസ്റ്റിക്കാണ് ' 'അയ്യോ ഫോട്ടോ ഗ്രാഫര്‍ ' 'ഡീസന്റ് ഡീസന്റ്'-ശരണ്യ കുറിച്ചു.
 
വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. 
 
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി നൃത്തരംഗത്ത് സജീവമാണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍