മലയാളത്തില്‍ നിന്ന് എത്തുന്ന ബിഗ് ബജറ്റ് പാന്‍-ഇന്ത്യന്‍ ചിത്രം, 'പത്തൊമ്പതാം നൂറ്റാണ്ട്' വിജയിച്ചാല്‍ വലിയ സിനിമകളുടെ കാലം, പ്രതീക്ഷയോടെ സിനിമ പ്രേമികള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (09:02 IST)
മലയാളത്തില്‍ നിന്ന് മറ്റൊരു ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ സെപ്റ്റംബര്‍ എട്ടിന് അതായത് ഇനി രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ എത്തും പത്തൊമ്പതാം നൂറ്റാണ്ട്. പുതിയ  പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
 
ജിസിസിയിലും സെപ്റ്റംബര്‍ എട്ടിനു തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ട് പ്രദര്‍ശനത്തിന് എത്തുന്നത്. അഞ്ചു ഭാഷകളിലുള്ള പോസ്റ്ററുകളും ഈ അടുത്ത് പുറത്തുവന്നിരുന്നു.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നടയിലുമുള്‍പ്പെടെ അഞ്ചുഭാഷകളില്‍ ഒരേ സമയം റിലീസുണ്ട്. 
 
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്‍ തന്റെ സഹജീവികള്‍ക്കായി നടത്തിയ പോരാട്ടത്തിന്റെ കഥ ആക്ഷന്‍ പാക്ഡ് ആയ ഒരു മാസ്സ് എന്റര്‍ടെയിനറായി തന്നെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍