7 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ന് രണ്ടു കുട്ടികളുടെ അമ്മ,വിവാഹനിശ്ചയ ചിത്രവുമായി ശരണ്യ മോഹന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 12 ജൂലൈ 2022 (10:30 IST)
മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ശരണ്യ മോഹന്‍. അനിയത്തിപ്രാവില്‍ കുട്ടി താരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹ നിശ്ചയ സമയത്ത് എടുത്ത ചിത്രം പങ്കുവെച്ച് ശരണ്യ.
 
'7 വര്‍ഷം മുമ്പ് ഞങ്ങള്‍ ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍! വിവാഹനിശ്ചയ ചിത്രം. @swami_bro നിങ്ങളുടെ ഫേസ്ബുക്ക് പേര് അരവിന്ദ് കൃഷ്ണന്‍ എന്നാക്കി മാറ്റിയ ദിവസം ഹുഹുഹു'-ശരണ്യ ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
 
2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. 
 
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി നൃത്തരംഗത്ത് സജീവമാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍