മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ശരണ്യ മോഹന്‍. അനിയത്തിപ്രാവില്‍ കുട്ടി താരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. തന്റെ കുട്ടികളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്ന് സ്‌കൂളിലേക്ക് എത്തുന്ന എല്ലാ കുരുന്നുകള്‍ക്കും ശരണ്യ ആശംസകള്‍ നേര്‍ന്നു.