മോഷണം പോയ നായക്കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍; പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍
ശനി, 28 ഓഗസ്റ്റ് 2021 (15:12 IST)
മോഷണം പോയ നായക്കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ വന്നതോടെ പ്രതികള്‍ കുടുങ്ങി. കോട്ടയം നാട്ടാശേരിയില്‍ നിന്ന് മോഷണം പോയ പട്ടിക്കുട്ടിയെ പ്രതികള്‍ തൃശൂരിലെ ബന്ധുവിന് നല്‍കുകയായിരുന്നു. ബന്ധു ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് പ്രതികള്‍ കുടുങ്ങിയത്. നട്ടാശേരി സ്വദേശികളായ ശ്രീദേവ്, ജസ്റ്റിന്‍ എന്നിവരാണ് അറസ്റ്റിലായത്. 
 
എട്ടുമാസം പ്രായമുള്ള പഗ് ഇനത്തിലെ നായയെയാണ് ഇവര്‍ മോഷ്ടിച്ചത്. അറസ്റ്റിലായവര്‍ നിരവധികേസുകളിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article