പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ കുട്ടികളുള്‍പ്പെടെ 11 രോഗികള്‍ക്ക് ശാരീരിക അസ്വസ്ഥത

സിആര്‍ രവിചന്ദ്രന്‍
ശനി, 5 ഓഗസ്റ്റ് 2023 (13:28 IST)
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ കുട്ടികളുള്‍പ്പെടെ 11 രോഗികള്‍ക്ക് ശാരീരിക അസ്വസ്ഥത. ഇതില്‍ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേരെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 
 
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ഇതിനുപിന്നിലെ കാരണം വ്യക്തമല്ല. ഇന്‍ജക്ഷനു മുന്‍പ് പുരട്ടുന്ന സലൈന്‍ ലായനിയുടെ പ്രശ്‌നമാകാമെന്നാണ് കരുതുന്നത്. നിലവില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article