സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്ക് നിരോധനം

സിആര്‍ രവിചന്ദ്രന്‍
ശനി, 5 ഓഗസ്റ്റ് 2023 (13:14 IST)
സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ബാലാവകാശ കമ്മീഷനാണ് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയത്. ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകനായ സാം ജോണ്‍ നല്‍കിയ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി.
 
രാത്രികാല പഠന ക്ലാസുകള്‍ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വെല്ലുവിളിയാണെന്നും രക്ഷിതാക്കള്‍ക്കും ഇത് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. എന്ന കാരണത്താലാണ് നിരോധനം. എസ്എസ്എല്‍സി-ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകളോട് അനുബന്ധിച്ചും അല്ലാതെയും രാത്രികാല പഠന ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article