നിയമസഭയില്‍ ഒരു സീറ്റുമാത്രം ലഭിച്ച പാര്‍ട്ടിയില്‍ ചേര്‍ന്ന ആളാണ് മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നു പറയുന്നത്: ഇ ശ്രീധരനെ പരിഹസിച്ച് കോടിയേരി

ശ്രീനു എസ്
ഞായര്‍, 21 ഫെബ്രുവരി 2021 (07:38 IST)
മെട്രോമാന്‍ ഇ ശ്രീധരന്റെ പ്രസ്താവനയില്‍ നിയമസഭയില്‍ ഒരു സീറ്റുമാത്രം ലഭിച്ച പാര്‍ട്ടിയില്‍ ചേര്‍ന്ന ആളാണ് മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നു പറയുന്നതെന്ന് പരിഹസിച്ച് സിപി ഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെയെന്ന് ഇ ശ്രീധരന്‍ പറഞ്ഞതായും കോടിയേരി പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് പറയുന്നത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നും ഇത് ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
 
മോദി പറഞ്ഞതനുസരിച്ചാണ് ബിജെപി ഇ ശ്രീധരനെ പിടികൂടിയതെന്നും കൈപ്പത്തിയില്‍ താമരവിരിയിക്കാന്‍ അവര്‍ക്കറിയാമെന്നും കോടിയേരി ആരോപിച്ചു. റാങ്ക് ഹോള്‍ഡേഴ്‌സ് സമരം കോണ്‍ഗ്രസ് നടത്തുന്ന സമരമാണെന്നും കല്ലും വടിയും ഉപയോഗിച്ച് സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article