ഹോഷംഗാബാദിന്റെ പേര് നർമദാപുരം എന്ന് മാറ്റുന്നതിനായി കേന്ദ്രത്തിന് കത്തയച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ചരിത്രനിമിഷം എന്നാണ് ബിജെപി പ്രവർത്തകർ വിശേഷിപ്പിച്ചത്. നർമദയുടെ പേരിൽ നഗരം അറിയപ്പെടുന്നത് സന്തോഷകരമായ കാര്യമാണെന്നും ബിജെപി അംഗങ്ങൾ പ്രതികരിച്ചു.