യുപി രജിസ്‌ട്രേഷന്‍ ബൈക്ക് ആരുടേത് ?; ആക്രമണം ക്വട്ടേഷനെന്ന് സരിത - പൊലീസ് അന്വേഷണം ആരംഭിച്ചു

Webdunia
ചൊവ്വ, 7 മെയ് 2019 (14:25 IST)
വാഹനത്തിന് നേരെ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയ സംഭവത്തില്‍സരിതാ എസ്‌ നായർ പൊലീസില്‍ പരാതി നല്‍കി. തനിക്കെതിരായി ആരോ നൽകിയ ക്വട്ടേഷനാണ് ഇതെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും പാലാരിവട്ടം പൊലീസിന് നല്‍കിയ പരാതിയില്‍ സരിത വ്യക്തമാക്കി.

യാത്രയ്‌ക്കിടെ ബൈക്കിലെത്തിയ സംഘം കാറിനുനേരെ അക്രമണം നടത്തി ഗ്ലാസ് തകർത്തെന്നും തനിക്കുനേരേ അസഭ്യം പറഞ്ഞെന്നും കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ കേസെടുത്തതായും അന്വേഷണം നടത്തിവരുന്നതായും പൊലീസ് വ്യക്തമാക്കി. ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള ബൈക്കിന്റെ നമ്പർ പൊലീസിന് കൈമാറി.

തിങ്കളാഴ്‌ച രാത്രി ബുള്ളറ്റിലെത്തിയ ഒരാൾ കാറിന്റെ മുന്നിലെത്തി വാഹനം നിറുത്താൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ പിന്നിലെത്തിയ മറ്റൊരു ബൈക്കിലെ അക്രമികൾ മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകർത്തു. കാറിന്റെ പല ഭാഗത്തും അക്രമികൾ ആയുധങ്ങൾ ഉപയോഗിച്ച് കേടുപാടുകൾ വരുത്തി.

വാഹനം നിറുത്താൻ പല തവണ അക്രമികൾ ആവശ്യപ്പെട്ടെങ്കിലും താൻ അതിന് തയ്യാറായില്ല. റോഡിന്റെ വീതി കുറവായതിനാൽ വേഗത്തിൽ പോകാനും കഴിഞ്ഞില്ല. ബുള്ളറ്റിലെത്തിയ ആൾ മുഖം മറച്ചിരുന്നില്ലെന്നും കണ്ടാൽ തിരിച്ചറിയാമെന്നും സരിത മൊഴി നൽകി.

അനുബന്ധ വാര്‍ത്തകള്‍

Next Article