‘ഒന്നര പൈസ പോലും ചിലവാക്കാത്ത മനുഷ്യനാണ്, പിന്നെയാണ് പൾസർ സുനിക്ക് ഒന്നര കോടി‘ - നടി ആക്രമിച്ച കേസ്: ദിലീപിനെതിരെ കെട്ടിച്ചമച്ച കഥയെന്ന് ശ്രീനിവാസൻ

ചൊവ്വ, 7 മെയ് 2019 (10:32 IST)
കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അനുകൂലിച്ച് നടൻ ശ്രീനിവാസൻ. സംഭവത്തിൽ മുഖ്യപ്രതിയായ പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് ശ്രീനിവാസൻ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
 
‘പൾസർ സുനിക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷൻ കൊടുത്തെന്നാണ് പറയുന്നത്. താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചിലവഴിക്കില്ലെന്ന്’ ശ്രീനിവാസൻ പറഞ്ഞു. ദിലീപിനെ പിന്തുണച്ചതിനു പിന്നാലെ ഡബ്ല്യുസിസിക്ക് (വിമൻ ഇൻ സിനിമാ കലക്ടീവ്) എതിരെയും തുറന്ന വിമര്‍ശനം ഉന്നയിച്ചു. 
 
‘ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. വേതനം ലഭിക്കുന്നത് താര - വിപണി മൂല്യമാണ്. നയൻ‌താരയ്ക്ക് ലഭിക്കുന്ന വേതനം ഇവിടെ എത്ര ആണുങ്ങൾക്ക് ലഭിക്കുന്നുണ്ട്.?’- ശ്രീനിവാസൻ ചോദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍