തമിഴ് സിനിമയായ പേരൻപിലെ അമുദവൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരത്തിനുള്ള നാമനിർദേശം ലഭിച്ചത് മലയാളക്കരയെ സന്തോഷിപ്പിച്ചിരിക്കുകയാണ്. എന്നാൽ, പേരൻപിലൂടെ മമ്മൂട്ടി ഒരു ദേശീയ അവാർഡ് കൂടി നേടുമോയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ, ഇത്തവണയെങ്കിലും മമ്മൂട്ടിയെന്ന നടനെ ജൂറി തഴയാതിരിക്കുമോയെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ ചോദിക്കുന്നത്.
"ഇത്തവണ എങ്ങനെ ഒഴിവാക്കാം?" എന്ന് ഗാഢമായ ആലോചനയിലാണ് ഡൽഹിയിലുള്ളവരെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. നേരിന്റെ നിലപാടുകളിൽ ഒരിക്കലും വിട്ടു വീഴ്ച ചെയ്യാതെ, നേരായ വഴിയിൽ സഞ്ചരിക്കാൻ മാത്രം ഇഷ്ടപെടുന്ന വ്യക്തി ആയതിനാൽ ശത്രുക്കളുടെ എണ്ണവും കൂടുമെന്ന് ഫാൻസും പറയുന്നുണ്ട്. ഇതിൽ ചിലതിലെല്ലാം കാര്യമുള്ളതാണ്. ആരാധകരുടെ ആശങ്കയെ വെറും ആരോപണം മാത്രമായി തള്ളിക്കളയാനും സാധിക്കില്ല. ഓരോ തവണ മമ്മൂട്ടിയെന്ന നടൻ ഫൈനൽ ലിസ്റ്റിൽ എത്തുമ്പോൾ എന്ത് പറഞ്ഞ് ഒഴിവാക്കാമെന്ന ചിന്ത തന്നെയാണ് പലപ്പോഴും ലോബി പുലർത്തി കൊണ്ട് വന്നിരുന്നതെന്ന് പറയാതിരിക്കാൻ വയ്യ.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്രയധികം തവണ ഒഴിവാക്കപ്പെട്ട, തഴയപ്പെട്ട മറ്റൊരു നടൻ ഉണ്ടാകില്ല. ഒട്ടു മിക്ക വർഷങ്ങളിലും ദേശീയ തലത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ട്, ഫൈനൽ ലിസ്റ്റിൽ എത്തിയ നടനാണ് മമ്മൂട്ടി. 2015 വരെയുള്ള കണക്കുകളെടുത്ത് നോക്കുകയാണെങ്കിൽ ഇതുവരെ 29 തവണ മമ്മൂട്ടി ദേശീയ അവാർഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 18 തവണ അദ്ദേഹം ഫൈനൽ റൗണ്ടിൽ എത്തിയിട്ടുണ്ട്. ഇതിൽ തന്നെ 15 തവണ അദ്ദേഹം റിജെക്ട് ചെയ്യപ്പെട്ടു.
ഇപ്രാവശ്യം ദേശിയ പുരസ്കാരം മമ്മൂട്ടിയെ അനുഗ്രഹിച്ചാൽ രാജ്യത്ത് ഈ പുരസ്കാരം ഏറ്റവും കൂടുതൽ നേടുന്ന വ്യക്തികളുടെ പട്ടികയിലേക്ക് മമ്മൂട്ടി ഉയർത്തപ്പെടും. ഏതായാലും നോർത്ത് ഇന്ത്യൻ ലോബിയുടെ ഇടപെടൽ ഇല്ലെങ്കിൽ രാഷ്ട്രീയ പക പോക്കൽ ഇല്ലെങ്കിൽ മമ്മൂട്ടിയെന്ന നടൻ ഒരിക്കൽ കൂടി ഇന്ത്യയിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെടും.