മാർക്ക്‌ലിസ്റ്റിന്റെ ഉടമയുടെ പേരും റജിസ്റ്റർ നമ്പറും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആ അജ്ഞാത മാർക്ക് ലിസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ഏവരും. ഇതെങ്ങനെ സാധിച്ചു എന്നാണ് ഏവരും ചോദിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ റിസൾട്ട് വന്നപ്പോൾ പത്തിൽ ഒൻപത് വിഷയങ്ങൾക്കും ഡി പ്ലസ് നേടിയപ്പോൾ കണക്കിന് ലഭിച്ചത് എ പ്ലസ്.
ഇതാണ് ഏവരെയും ഞെട്ടിച്ചത്. പൊതുവെ ഭൂരിഭാഗം ആളുകൾക്കും ബുദ്ധിമുട്ടുള്ള വിഷയമാണ് കണക്ക്. അതേസമയം, 90 ശതമാനം ആളുകൾക്കും എ പ്ലസോ എ ഗ്രേഡോ ലഭിക്കുന്ന വിഷയങ്ങളാണ് മലയാളവും ഐ ടിയും. എന്നാൽ, ഇതിനു പോലും ഡി ഗ്രേഡ് നേടിയ ഒരു വിദ്യാർത്ഥിക്ക് കണക്കിനു എ പ്ലസ് ലഭിച്ചതാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.