പഠനസൗകര്യമില്ലാത്ത പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ടാബ് കണ്ടെത്താനുള്ള ടിഎന്‍ പ്രതാപന്‍ എംപിയുടെ പദ്ധതി: പത്ത് ടാബ് സംഭാവനചെയ്യാമെന്ന് ടൊവിനോ തോമസ്
പഠനസൗകര്യമില്ലാത്ത പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പത്ത് ടാബോ ടിവിയോ നല്‍കാമെന്ന് നടന്‍ ടൊവിനോ തോമസ് അറിയിച്ചു. ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്താന്‍ സംഭവാന വേണമെന്ന് തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്റെ അഭ്യര്‍ഥന പ്രകാരമാണ് താരം സന്നദ്ധത അറിയിച്ചത്. എം.പി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
'ഇനി ഒരു ദേവിക നമ്മുടെ നാട്ടില്‍ ഉണ്ടാവാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ ഓരോ പട്ടികജാതി കോളനികളിലെയും നമ്മുടെ കുഞ്ഞു മക്കള്‍ക്ക് ടീവി, ടാബ്ലെറ്റ്, ഇന്റര്‍നെറ്റ്, കേബിള്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉടന്‍ തയ്യാറാക്കുമെന്ന് ഇതിനാല്‍ അറിയിക്കുകയാണ്. ഇതിനായി എംപിയുടെ ഈ മാസത്തെ ശമ്പളം ഞാന്‍ നീക്കി വെച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ നടന്‍ ടോവിനോ തോമസ് നമ്മുടെ ഈ പദ്ധതിയിലേക്ക് 10 ടാബ്ലറ്റുകള്‍ നല്‍കും എന്ന് നമ്മെ അറിയിച്ചിട്ടുണ്ട്. കൂടാതെ എന്റെ സഹോദരങ്ങളായ നിങ്ങള്‍ കഴിയാവുന്ന രീതിയില്‍ പുതിയതോ പഴയതോ ആയ ടിവികള്‍ ടാബ്ലറ്റുകള്‍ കംപ്യൂട്ടറുകള്‍ എന്നിവ ങജ ഓഫീസുമായി ബന്ധപ്പെട്ട് നല്‍കുകയാണെങ്കില്‍ ഞാന്‍ അത് അര്‍ഹതപ്പെട്ട കൈകളില്‍ എത്തിച്ചു നല്‍കാം. നല്കാന്‍ സന്നദ്ധരായിട്ടുള്ളവര്‍ MP ഓഫീസില്‍ വിളിച്ചു അറിയിച്ചാല്‍ ഞങ്ങളുടെ പ്രതിനിധികള്‍ നേരിട്ട് വന്നു ശേഖരിക്കുന്നതായിരിക്കും. നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിനെ ഞാന്‍ ഈ ഉദ്യമത്തിലേക്ക് ക്ഷണിക്കുന്നു'-ടിഎന്‍ പ്രതാപന്‍ എംപി ഫേസ് ബുക്കില്‍ കുറിച്ചു.