ഉത്രവധക്കേസ്: സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ ചോദ്യം ചെയ്തത് 6മണിക്കൂര്‍

ശ്രീനു എസ്

ബുധന്‍, 3 ജൂണ്‍ 2020 (12:47 IST)
ഉത്രവധക്കേസില്‍ പ്രധാന പ്രതിയായ സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇവരെ ഇന്നലെ ചോദ്യം ചെയ്തത് 6മണിക്കൂറായിരുന്നു. നേരത്തേ ഇവരെ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ ഹാജരാകാന്‍ അറിയിച്ചിരുന്നെങ്കിലും വരാത്തതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇപ്പോള്‍ വെള്ളിയാഴ്ച കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് ഇവരോട് പൊലീസ് അറിയിച്ചിരിക്കുന്നത്.
 
അതേസമയം സൂരജിന്റെ പിതാവ് സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാളെ ഇന്ന് അടൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പാമ്പുപിടുത്തക്കാരന്‍ സുരേഷിനെ ചാത്തന്നൂരിലെത്തിച്ചും തെളിവെടുപ്പ് നടത്തും. കൂടാതെ സൂരജിന്റെ വീട്ടില്‍ നിന്ന് 38 പവന്‍ സ്വര്‍ണം കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെടുത്തിരുന്നു. ബാക്കി സ്വര്‍ണത്തെകുറിച്ചും അന്വേഷിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍