കഴുകന്മാരേ... സൂക്ഷിക്കുക, നിങ്ങൾക്ക് ചുറ്റിനും ഞങ്ങളുടെ കാവലാളുണ്ട്!

Webdunia
ബുധന്‍, 30 നവം‌ബര്‍ 2016 (16:11 IST)
സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമണങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. കുറ്റകൃത്യങ്ങളും മോഷണങ്ങളും പെരുകുന്ന ഈ സാഹചര്യത്തിൽ ഒരു പെണ്ണും സുരക്ഷിതയല്ലെന്ന് സ്ത്രീ സമൂഹം തന്നെ പറയുന്നുണ്ട്. രാവും പകലും, ജീവൻ പണയം വെച്ച് സ്ത്രീകളടക്കം ഓരോ പൗരന്മാരേയും സംരക്ഷിക്കുന്നത് പൊലീസാണ്. ഏതു സമയത്തും സഹായത്തിനായി ഇനി അവരെ വിളിക്കാം. 7559899100 എന്ന നിർഭയ ഹെൽപ് ലൈൻ നമ്പർ എപ്പോഴും സ്ത്രീകളുടെ സംരക്ഷണത്തിനായുള്ളതാണ്.
 
സ്ത്രീ സുരക്ഷയും കേരള പൊലീസും എന്ന വിഷയവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് തയ്യാറാക്കിയ ഹ്രസ്വ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധുവാസുദേവിന്റെ വരികൾക്ക് ഗോപി സുന്ദറാണ് ഈണം നൽകിയിരിക്കുന്നത്. ശ്രുതി ലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്. യു ഹരീഷിന്റെ സ്ക്രിപ്റ്റിൽ പുറത്തിറങ്ങിയ 'കാവലാൾ' എന്ന ഷോർട്ട് ഫിലും സംവിധാനം ചെയ്തിരിക്കുന്നത് യു ഹരീഷും, ആനന്ദലാലും ആണ്. പ്രശസ്ത സിനിമാ താരങ്ങളായ കാവ്യ മാധവൻ, കൃഷ്ണ പ്രഭ, ശ്വേത മേനോൻ, ചാർമി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.    
Next Article