മഴഭീതി നീങ്ങി: കണ്ണൂര്‍ ജില്ലയില്‍ 10000ലേറെ പേര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി

ശ്രീനു എസ്
വ്യാഴം, 13 ഓഗസ്റ്റ് 2020 (20:59 IST)
കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി മഴയ്ക്ക് ശമനമുണ്ടായതോടെ മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചവരില്‍  കൂടുതല്‍ പേരും സ്വന്തം വീടുകളിലേക്ക് മടങ്ങി. ശക്തമായ മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആഗസ്ത് 11ന് 2354 കുടുംബങ്ങളില്‍ നിന്നുള്ള 12000ത്തിലേറെ പേര്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. അവരില്‍ 10,000ത്തിലേറെ പേരും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്വന്തം വീടുകളിലേക്ക് മടങ്ങി. 
 
നിലവില്‍ 207 കുടുംബങ്ങളില്‍ നിന്നുള്ള 1328 പേര്‍ മാത്രമാണ് ബന്ധുവീടുകളില്‍ കഴിയുന്നത്. ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ മഴക്കെടുതി മൂലമുള്ള 13 മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 24 വീടുകള്‍ പൂര്‍ണമായും 1065 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article