പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 13 ഓഗസ്റ്റ് 2020 (19:40 IST)
തലസ്ഥാന നഗരിയിലെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വ്യാഴാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 41 പേര്‍ക്ക് കൂടി കോവിഡ്  രോഗ ബാധ സ്ഥിരീകരിച്ചു. ഇന്ന് നൂറു പേരിലാണ് പരിശോധന നടത്തിയത്. ഇത് കൂടാതെ ഒരു ജയില്‍ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  എന്നാല്‍ രോഗം ആരില്‍ നിന്നാണ് ഇവിടത്തെ അന്തേവാസികള്‍ക്ക് പകര്‍ന്നത് എന്ന്  ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 
 
വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികാരികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം 99 പേരില്‍ നടത്തിയ പരിശോധനയില്‍ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തലസ്ഥാന ജില്ലയില്‍ തന്നെ ദിവസേനയെന്നോണം രോഗ വ്യാപനം വര്‍ദ്ധിച്ചിരിക്കുന്നു സാഹചര്യത്തിലാണ് ജയിലിലും പരിശോധന നടത്തിയത്. കൊല്ലം ജില്ലാ ജയിലിലെ അന്തേവാസികള്‍ക്കിടയിലും രോഗ വ്യാപനം ഗണ്യമായി വര്‍ദ്ധിച്ചിട്ടുള്ളത് ആശങ്കയ്ക്ക് ഇടനല്‍കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article