സ്വര്‍ണ്ണവേട്ട: കാസര്‍കോട് സ്വദേശികളില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പിടിച്ചു

എ കെ ജെ അയ്യര്‍

വ്യാഴം, 13 ഓഗസ്റ്റ് 2020 (18:04 IST)
ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍  വന്നിറങ്ങിയ കാസര്‍കോട്ടുകാരില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. വെളുപ്പിന് മൂന്നരയ്ക്ക് വന്ന വിമാനത്തിലാണ് ഇവര്‍ എത്തിയത്.
 
ഇവര്‍ കൊണ്ടുവന്ന ട്രോളി ബാഗിന്റെ ചട്ടങ്ങളില്‍ വയറുകളും രൂപത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്ന. പെട്ടന്ന് പിടിക്കാതിരിക്കാന്‍ ഇതിനു മുകളില്‍ മെര്‍ക്കുറിയും പൂശി. സംശയം തോന്നിയാണ് ഇവരുടെ ബാഗേജ് വിശദമായി പരിശോധിച്ചതും സ്വര്‍ണ്ണം പിടികൂടിയതും.
 
ഇതിലൊരാള്‍ മൂന്നു ദിവസം മുമ്പാണ് കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് പോയത്. ഇത്രപെട്ടെന്ന് തിരിച്ചുവരാന്‍ കാരണമെന്താണ് എന്നുള്ള കസ്റ്റംസിന്റെ ചോദ്യത്തിന് ഇയാള്‍ക്ക് ഉത്തരം നല്‍കാനായില്ല. സ്ഥിരം കത്ത് സംഘത്തില്‍ പെട്ടയാളാണോ എന്നും സംശയമുണ്ട്. ഇത് കൂടാതെ കൊച്ചി, കോഴിക്കോട്, കരിപ്പൂര്‍ എന്നീ വിമാനത്താവളങ്ങള്‍ അടുത്തുള്ളപ്പോള്‍ ഇയാള്‍ തിരുവനന്തപുരത്തു വന്നിറങ്ങിയതും സംശയത്തിനിട നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍