തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 18.5 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു

എ കെ ജെ അയ്യര്‍

ബുധന്‍, 5 ഓഗസ്റ്റ് 2020 (11:17 IST)
തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളത്തില്‍ കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന്  വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന്  അനധികൃതമായി കൊണ്ടുവന്ന പതിനെട്ടര ലക്ഷം രൂപ വിലവരുന്ന  348 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി കലൈ അരശന്‍ എന്നയാളില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്.
 
കൊറോണ കാലത്തും യഥേഷ്ടം സ്വര്‍ണ്ണം കൊണ്ടുവരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പിടികൂടിയ സ്വര്‍ണ്ണമെന്ന് കസ്റ്റംസ് അധികാരികള്‍ പറയുന്നു. ഇയാളുടെ ജീന്‍സ് പാന്റിന്റെ പ്രത്യേക അറയില്‍ പോളിത്തീന്‍ കൊണ്ട് പൊതിഞ്ഞ കുഴമ്പ് രൂപത്തിലുള്ള സ്വര്‍ണ്ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തത്. 
 
ഇയാള്‍ ചെന്നൈയില്‍ ഇറങ്ങാനായിരുന്നു ടിക്കറ്റെടുത്തത്. ഇയാള്‍ തിരുവനന്തപുരത്തു ഇറങ്ങിയതിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന്  അധികാരികള്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍