ടാങ്ക് നിറഞ്ഞാല്‍ കുറച്ച് വെള്ളം പുറത്തേക്ക് പോകും; നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വിഷയമല്ലെന്ന് കെ.മുരളീധരന്‍

Webdunia
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (12:58 IST)
കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് അത്ര വലിയ കാര്യമല്ലെന്ന് കെ.മുരളീധരന്‍. ടാങ്ക് നിറയുമ്പോള്‍ കുറച്ച് വെള്ളം പുറത്തേക്ക് ഒഴുകി പോകും. അതുകൊണ്ട് ടാങ്കിനും ടാങ്കിലെ വെള്ളത്തിനും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മാലിന്യങ്ങളെ മുഴുവന്‍ സ്വീകരിക്കുന്ന വേസ്റ്റ് ബാസ്‌കറ്റ് ആണ് സിപിഎമ്മെന്നും മുരളീധരന്‍ പരിഹസിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article