ക്വാഡ് ഉച്ചകോടിക്കായി മോദി യുഎസിലേക്ക്, യുഎൻ സമ്മേളനത്തിലും പങ്കെടുക്കും

Webdunia
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (12:45 IST)
ഓസ്ട്രേലിയ,ഇന്ത്യ,ജപ്പാൻ ,അമേരിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിന്റെ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി യുഎസിലേക്ക് പോകും.ക്വാഡ് ഉച്ചകോടിക്ക് ഇത്തവണ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് അധ്യക്ഷത വഹിക്കുന്നത്. ബൈഡൻ യുഎസ് പ്രസിഡന്റ് ആയ ശേഷം മോദി ആദ്യമായാണ് യുഎസ് സന്ദർശിക്കുന്നത്.
 
സെപ്‌റ്റംബർ 24ന് വാഷിങ്‌ടണിൽ നടക്കുന്ന ഉച്ചകോടിയിൽ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യൊഷിഹിദെ സുഗ എന്നിവരും പങ്കെടുക്കും. തുടർന്ന് 25ൽ ന്യൂയോർക്കിൽ യുഎൻ പൊതുസമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും.
 
മാര്‍ച്ചില്‍ പ്രഖ്യാപിച്ച ക്വാഡ് വാക്‌സീന്‍ പദ്ധതി, അഫ്ഗാനിലെ സ്ഥിതിഗതികള്‍, പരസ്പര സഹകരണം, സമുദ്ര സുരക്ഷ,കാലാവസ്ഥ വ്യതിയാനം എന്നീ കാര്യങ്ങളായിരിക്കും പ്രധാനമായും ചർച്ചയാകുക.

അനുബന്ധ വാര്‍ത്തകള്‍

Next Article