അനില്‍കുമാര്‍ സിപിഎമ്മില്‍; സ്വാഗതം ചെയ്ത് കോടിയേരി

ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (12:34 IST)
43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച കെ.പി.അനില്‍കുമാര്‍ സിപിഎമ്മില്‍. ഉപാധികളൊന്നും ഇല്ലാതെയാണ് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്ന് അനില്‍കുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്നു രാജി പ്രഖ്യാപിച്ചതിനു പിന്നാലെ അനില്‍കുമാര്‍ എ.കെ.ജി. സെന്ററിലെത്തി. കോടിയേരി ബാലകൃഷ്ണന്‍ അനില്‍കുമാറിനെ ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കെപിസിസി ഓഫീസിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്ന ആളാണ് അനില്‍കുമാര്‍ എന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസില്‍ വലിയ ചുമതലകള്‍ വഹിച്ച അനില്‍കുമാറിന് അര്‍ഹിക്കുന്ന പരിഗണന സിപിഎമ്മില്‍ നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍