ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്‍കാലികമായി നിര്‍ത്തിവച്ചു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി

ശ്രീനു എസ്
വെള്ളി, 5 ഫെബ്രുവരി 2021 (20:16 IST)
ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്‍കാലികമായി നിര്‍ത്തിവച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണമാണ് ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുന്നത്. അതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
തകരാര്‍ പരിഹരിച്ചു ഉല്പാദനം പുനസ്ഥാപിക്കുവാനുള്ള ശ്രമം നടന്നു വരുന്നതായി അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article