ഇന്ത്യയിലെ ജനങ്ങളില്‍ അഞ്ചില്‍ ഒരാള്‍ക്ക് കോവിഡ്-19 ഉണ്ടായിരിക്കാം എന്ന് ഐസിഎംആര്‍. ഐസിഎംആര്‍ന്റെ പുതിയ നാഷണല്‍ സെറോസര്‍വേ പ്രകാരമുള്ള റിപ്പോര്‍ട്ടിലാണ് ഇതിനെ പറ്റി പറയുന്നത്. ഡിസംബര്‍17 നും ജനുവരി8 നും ഇടയില്‍ 28000 സാധാരണ ജനങ്ങളിലും 7000 ആരോഗ്യപ്രവര്‍ത്തകരിലുമാണ് സര്‍വേ നടത്തിയത്.