ഹോസ്റ്റലില്‍ നവജാത ശിശുവിന്റെ മരണം; കൊലചെയ്തത് മാതാവ്

ശ്രീനു എസ്
ചൊവ്വ, 25 ഓഗസ്റ്റ് 2020 (11:47 IST)
കട്ടപ്പനയിലെ ഹോസ്റ്റല്‍ മുറിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതി മാതാവ്. മാതാവായ യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും പൊലീസ് പറഞ്ഞു.
 
നിലവില്‍ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായ ഉടന്‍ അറസ്റ്റുണ്ടാകും. മൂലമറ്റം സ്വദേശിയായ യുവതി ബാങ്ക് ഉദ്യോഗസ്ഥയാണ്. രണ്ടുദിവസം മുന്‍പ് യുവതി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിക്കുകയായിരുന്നു. യുവതി തന്നെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികത തോന്നിയാണ് പോലീസ് അന്വേഷണം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article