ബംഗാളിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി, ഇരയ്ക്ക് 10,000 രൂപ പിഴ വിധിച്ച് നാട്ടുക്കോടതി

ചൊവ്വ, 25 ഓഗസ്റ്റ് 2020 (11:39 IST)
ബിര്‍ഭം: കൂട്ടമബലാത്സംഗത്തിന് ഇരയായ യുവതിയ്ക്ക് 10,000 രൂപ പിഴ ശിക്ഷ വിധിച്ച് നാട്ടുക്കോടതി. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിൽ ആഗസ്റ്റ് 18നാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 32 കാരിയായ ആദിവാസി യുവതിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത് കാമുകനുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ അഞ്ചംഗ സംഘം വഴിയില്‍ ത‌ടഞ്ഞു നിര്‍ത്തി ഇരുവരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. 
 
ഒരു രാത്രി മുഴുവൻ മുറിയിൽ പൂട്ടിയിട്ട ശേഷം അ‌ടുത്തദിവസം സമീപത്തെ കാട്ടിലേക്കെത്തിച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവം നടന്ന് തിരികെ വന്ന തങ്ങള്‍ക്ക് നാട്ടുപഞ്ചായത്തിന്റെ വിചാരണ നേരിടേണ്ടി വന്നുവെന്നും തനിയ്ക്ക് 10000 രൂപയും, ഒപ്പമുണ്ടായിരുന്നയാൾക്ക് 50,000 രൂപയും പിഴ വിധിച്ചു എന്നും യുവതി പരാതിയിൽ വ്യക്തമാക്കി ഗോത്രത്തിന് പുറത്തുള്ള ആളെ പ്രണയിച്ചതിന് നാ‌ട്ടുകൂ‌ട്ടം തന്നെ വിധിച്ച ശിക്ഷയാണ് കൂട്ടബലാത്സംഗം എന്നാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തിലും അന്വേഷണം നടക്കും എന്നും പൊലീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍