പാമ്പ് പിടുത്തം ഇനി 'ആപ്പി'ൽ: മൊബൈൽ ആപ്പുമായി വനംവകുപ്പ് !

ചൊവ്വ, 25 ഓഗസ്റ്റ് 2020 (09:35 IST)
മലപ്പുറം: ആർക്കും പാമ്പിനെ പിടിയ്ക്കാം എന്നാ സ്ഥിതി ഒഴിവാക്കി നിയമവിധേയമായ സേവനം ഉറപ്പുവരുത്താൻ പ്രത്യേക മൊബൈൽ ആപ്പുമായി വനംവകുപ്പ്. പൊതുജനങ്ങളെ സഹായിയ്ക്കുന്നതിനും പാമ്പു പിടുത്തക്കാരുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനുമാണ് സർപ്പ എന്ന ആപ്പ് എന്ന വനം വകുപ്പ് പുറത്തിറക്കിയിരിയ്ക്കുന്നത്. സ്നേക് അവേർണസ്, റസ്ക്യു ആൻഡ് പ്രൊട്ടക്ഷൻ ആപ്പ് എന്നാണ് സർപ്പയുടെ പൂർണരൂപം പബ്ലിക്, റെസ്ക്യുവർ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ആപ്പിലുണ്ട്.
 
പബ്ലിക് എന്ന ഓപ്ഷൻ പൊതു ജനങ്ങൾക്കും, റെസ്ക്യൂവർ എന്ന ഓപ്ഷൻ അംഗികൃത പാമ്പ് പിടുത്തക്കാർക്കും ഉള്ളതാണ്. റെസ്ക്യൂവർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യണം എങ്കിൽ പാമ്പ് പിടിയ്ക്കുന്നതിനായി വനംവകുപ്പ് നൽകിയ ലൈസൻസ് അപ്‌ലോഡ് ചെയ്യണം. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാതെ അനധികൃതമായി പാമ്പിനെ കൈവശം സൂക്ഷിച്ചാൽ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം 8 വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റവും ചുമത്തി കേസെടുക്കും.
 
വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാല്‍ പൊതുജനങ്ങൾക്ക് ഫോട്ടോ എടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യാം. 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ റസ്ക്യൂവർമാർക്കും ഇതോറെ സന്ദേശം എത്തും. ഏറ്റവും അടുത്തുള്ള ആള്‍ സഹായത്തിനായി ഉടന്‍ സ്ഥലത്തെത്തുകയും ചെയ്യും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പ് പ്രവർത്തനം ആരംഭിച്ചിരിയ്ക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും നിരീക്ഷണത്തിലായിരിയ്ക്കും ആപ്പിന്റെ പ്രവർത്തനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍