ജിയോഫൈയ്ക്ക് പ്രത്യേക ഇഎംഐ ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 1999 രൂപ വിലവരുന്ന ജിയോഫൈ 94 രൂപ വീതമുള്ള തവണകളായി പണം അടച്ച് ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ഈ ഓഫറിൽ ജിയോഫൈ വാങ്ങാനാകു. ജിയോ ഫോൺ 2ന് 141 രൂപയുടെ ഇഎംഐ പ്ലാൻ ജിയോ നേരത്തെ ലഭ്യമാക്കിയിരുന്നു.