സർക്കാരിന് തിരിച്ചടി: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടു, അപ്പിൽ തള്ളി ഹൈക്കോടതി

ചൊവ്വ, 25 ഓഗസ്റ്റ് 2020 (11:08 IST)
കൊച്ചി: കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശർത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പിൽ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാന് വിധി. കേസ് സിബിഐ‌യ്ക്ക് വിട്ട സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു. 
 
സിംഗിൾ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ നവംബർ 16ന് തന്നെ വാദം പൂർത്തിയായിരുന്നു. എന്നാൽ വാദം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വിധി പറയാൻ വൈകുന്നതിനാൽ കേസ് മറ്റൊരു ബെഞ്ചിലേയ്ക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഹർജി നൽകി. ഇതോടെയാണ് ഹർജിയിൽ വിധിയുണ്ടായത്. 
 
2019 സെപ്തംബഎ 30നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് സിബിഐയ്ക്ക് കൈമാറുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചുണ്ടിക്കാട്ടി കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിനകം തന്നെ 13 പ്രതികളെ ഉൾപ്പെടുത്തി സിബിഐ കുറ്റപത്രവും സമർപ്പിച്ചു എന്നാൽ സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ അപ്പിൽ നൽകിയതോടെ കേസിൽ അന്വേഷണം നിലച്ച അവസ്ഥയിലായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍