സിനിമ നിര്‍മാതാവിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, തട്ടിയെടുത്തത് 1.70 കോടി രൂപ; തൃശൂരില്‍ ഹണിട്രാപ്പ് പരാതി

Webdunia
വെള്ളി, 14 ഒക്‌ടോബര്‍ 2022 (09:44 IST)
സിനിമ നിര്‍മാതാവിനെ ഹണിട്രാപ്പില്‍ കുരുക്കി 1.70 കോടി രൂപ തട്ടിയെടുത്തതായി പരാതി. പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ വിളിച്ചുവരുത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിച്ചിട്ടുള്ള തൃശൂര്‍ സ്വദേശിക്കാണ് പണം നഷ്ടമായത്. അഞ്ച് പേര്‍ക്കെതിരെ നിര്‍മാതാവ് പരാതി നല്‍കിയിട്ടുണ്ട്. ഹണി ട്രാപ്പില്‍ കുടുക്കിയ യുവതിയും മറ്റു രണ്ടുപേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാള്‍ മുന്‍ ബിസിനസ് പങ്കാളിയുമാണ്. 
 
യുവതിയുടെ പിതാവിന്റെ സുഹൃത്താണ് പരാതി നല്‍കിയ നിര്‍മാതാവ്. ഈ കുടുംബവുമായി നിര്‍മാതാവിന് ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്നു. ഇതിനിടെ ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലില്‍ മുറിയെടുത്ത ശേഷം സ്വകാര്യമായി കാണണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. മുറിയിലെത്തിയ തന്നെ പ്രതികള്‍ ബലമായി നഗ്നനാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് നിര്‍മാതാവിന്റെ പരാതി. നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. അങ്ങനെ പലപ്പോഴായി നിര്‍മാതാവ് നല്‍കിയത് 1.70 കോടി രൂപയാണ്. സാമ്പത്തികമായി തകര്‍ന്നതോടെയാണ് നിര്‍മാതാവ് പൊലീസില്‍ പരാതിപ്പെട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article