ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു; സംഭവം പാലക്കാട്

വെള്ളി, 14 ഒക്‌ടോബര്‍ 2022 (08:24 IST)
പാലക്കാട് കഞ്ചിക്കോട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടില്ലെങ്കിലും കാട്ടാനക്കൂട്ടം സംഭവ സ്ഥലത്ത് നിന്നും മാറിയിട്ടില്ല. കഞ്ചിക്കോടിന് സമീപം കൊട്ടാമുട്ടിയില്‍ വെച്ചാണ് ആനക്കൂട്ടം അപകടത്തില്‍പ്പെടുന്നത്. കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോയ ആനയെയാണ് ട്രെയിന്‍ ഇടിച്ചത്. കന്യാകുമാരിയില്‍ നിന്ന് അസമിലേക്ക് പോകുകയായിരുന്ന വിവേക് എക്‌സ്പ്രസ് ആണ് ആനയെ ഇടിച്ചത്. ഇരുപത് വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍