വനപാലകരെ മര്‍ദ്ദിച്ച കേസില്‍ കലാഭവന്‍ മണിയെ ന്യായീകരിച്ച് സംസാരിച്ച ജയില്‍ ഡിജിപി ടി പി സെന്‍കുമാറിനെ വിമര്‍ശിച്ച് ഹൈക്കോടതി. പോലീസ് ഉദ്യോഗസ്ഥന് ചേര്‍ന്നതായിരുന്നില്ല സെന്‍കുമാറിന്റെ പരാമര്‍ശമെന്നും വനപാലകരെ ആക്രമിച്ച മണിയെ അനുകൂലിച്ചത് ശരിയായില്ലെന്നും കോടതി പറഞ്ഞു.
2013 മെയില്‍ പോലീസ് അസോസിയേഷന്‍ കൊല്ലത്ത് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വച്ചാണ് സെന്‍കുമാര്‍ മണിയെ ന്യായീകരിച്ച് സംസാരിച്ചത്. കലാഭവന്‍ മണിയായതു കൊണ്ടാണ് വനപാലകരെ മര്‍ദ്ദിച്ച കേസില്‍ പോലീസ് ഉത്സാഹം കാണിക്കുന്നതെന്നും ഇത് മണി താഴേക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന ഒരാളായതുകൊണ്ടാണോ എന്നുമായിരുന്നു സെന്‍കുമാറിനെ പരാമര്‍ശം.