നടി അക്രമിക്കപ്പെട്ട കേസ്: കുറ്റം ചുമത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതി, സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി ഹൈക്കോടതി രംഗത്ത്

Webdunia
ബുധന്‍, 10 ഏപ്രില്‍ 2019 (15:37 IST)
നടി അക്രമിക്കപ്പെട്ട കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കൊടതി. പ്രതിതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് സർക്കാരിനോട് ഹൈക്കൊടതി ചോദിച്ചു. കുറ്റം ചുമത്തണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നത് കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
 
കേസിൽ സർക്കാരും പ്രതി ഭാഗവും തമ്മിൽ ധാരനയിലായതായും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ തീരുമാനമാകും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ല എന്നും കഴിഞ്ഞ ദിവസം സർകാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേസിൽ തനിക്കെതിരെ വിജാരണ കോടതി കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിലായിരുന്നു സർക്കാർ നിലപാട് വ്യക്തമാക്കിയത്.
 
ഇക്കാര്യത്തിൽ സർക്കാരും പ്രതിഭാഗവും തമ്മിൽ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. എന്നാൽ വിചാരണ കോടതി കേസിൽ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോയതോടെ ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സർക്കരും പ്രതിഭാഗവും തമ്മിൽ ധാരണയിലെത്തിയ വിവരം വിചാരണ കോടതിയെ ബുധനാഴ്ച അറിയിക്കും എന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article