സുന്ദരനായ എന്റെ ഭർത്താവിന്റെ സൌന്ദര്യം ആരും കാണേണ്ട, അതെനിക്ക് മാത്രം അവകാശപ്പെട്ടതാണ്, ഭർത്താവിനെ പർദ്ദയണിയിച്ച് ഭാര്യയുടെ വാക്കുകൾ !
ഇതാണ് എന്റെ സുന്ദരനായ ഭർത്താവ്, പക്ഷേ നിങ്ങൾക്ക് അദ്ദേഹത്തിന്റെ സൌന്ദര്യം ആസ്വദിക്കാൻ സാധിക്കില്ല. അത് എനിക്ക് മാത്രം അവകാശപ്പെട്ടതാണ്. അവന്റെ സ്വപ്നങ്ങളുടെയും നേട്ടങ്ങളുടെയെല്ലാം അവകാശി ഞാൻ മാത്രമാണ്. അവനോട് വീട്ടിൽ ഇരിക്കാനാണ് ഞാൻ നിർദേശിക്കാറുള്ളത്. കാരണം ഈ ലോകം നന്നല്ല. എന്റെ ഭർത്താവ് പീഡനത്തിന് ഇരയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
പക്ഷേ എന്റെ കൂടെ പുറത്തുപോകുന്നതുകൊണ്ട് കുഴപ്പമില്ല. ഞങ്ങൾ ഒരുമിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കും. അപ്പോൾ പർദ്ദക്കുള്ളിൽ അവന്റെ ശരീരം ഒതുങ്ങി നിൽക്കുന്നത് കാണാനാണ് എനിക്കിഷ്ടം. ഇങ്ങനെ പോകുന്നു പേജിലെ നീണ്ട കുറിപ്പ്. ലിംഗ സമത്വത്തിനായി ആക്ഷേപ ഹാസ്യത്തിലൂടെ കാര്യങ്ങളിൽ പ്രതികരിക്കുന്ന പേജാണ് ദ് മ്യൂലി വെഡ്സ്, വിവാഹിതരായ രണ്ട് പേർ ചേർന്നാണ് ഈ പേജ് തുടങ്ങിയത്.