തിരഞ്ഞെടുപ്പ് പടി വാതിൽക്കൽ നിൽക്കുമ്പോൾ ബി ജെ പിയെയും കേന്ദ്ര സർക്കാരും കൂടുതൽ ആശങ്കയിലായിരിക്കുകയാണ്, കാവൽക്കാരൻ കള്ളനാണ് എന്ന കോൺഗ്രസിന്റീ പ്രധാന തെരഞ്ഞെടുപ്പ് മുദ്രവാക്യത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് കോടതിയുടെ നടപടി. റഫേൽ ഇടപാടിൽ പ്രതിരോധ മന്ത്രാലയം ഇടപാടുകൾ നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടു എന്ന് വ്യക്തമക്കുന്ന മൂന്ന് സുപ്രധാന രേഖകളാണ് കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്.
ഇതിനെതിരെ അന്നത്തെ പ്രതിരോധ സെക്രട്ടറി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്നതിന് തെളിവ് ഉണ്ട് എന്നും വാദികൾ അവകാശപ്പെട്ടിരുന്നു. പ്രതിരോധ ഇടപാടുകളിൽ പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള സമിതിയല്ലാതെ പ്രധാനമന്ത്രി ഉൾപ്പടെ മറ്റാർക്കും ഇടപാടുകളിൽ ഭാഗമാകാൻ സാധിക്കില്ല എന്ന് ചട്ടം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെ കോടതി ഗൌരവത്തോടെ തന്നെ കാണാനാണ് സാധ്യത.
കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകൾക്ക് ഔദ്യോഗിക രഹ്യസ്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ സവിശേഷ അധികാരം ഉണ്ട് എന്ന് അറ്റോർണി ജനറൽ വാദിച്ചെങ്കിലും പൊതു സമൂഹത്തിന് മുന്നിൽ വന്ന ഒരു രേഖ എങ്ങനെയാണ് കോടതിക്ക് പരിശോധിക്കാതിരിക്കാനാവുക എന്ന മറു ചോദ്യം ഉന്നയിച്ചു. കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ ദുരുദ്ദേശത്തോടെയുള്ളതാണെന്നും കോടതി വിമർശനം ഉന്നയിയിച്ചിരുന്നു.
കോടതിയുടെ ഇത്തരം പരാമർശങ്ങൾ ബി ജെ പീ യെ പ്രതിരോധത്തിലാക്കുന്നതാണ് ഇക്കാര്യത്തെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാത്ത രീതിയിൽ എങ്ങനെ പ്രതിരോധിക്കാം എന്നായിരിക്കും ബി ജെ പിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇനിയുള്ള ചിന്ത. കോൺഗ്രസിന് ബി ജെ പിയെയും കേന്ദ്ര സർക്കാരിനെയും കടന്നാക്രമിക്കാനുള്ള ഒരു അവസരമാണ് കൈവന്നിരിക്കുന്നത്.