മുല്ലപ്പെരിയാര്‍ ഡാം തുറന്നു; ജലനിരപ്പ് 140.15 അടി, പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശം- ആളുകളെ മാറ്റിപ്പാർപ്പിച്ചു

Webdunia
ബുധന്‍, 15 ഓഗസ്റ്റ് 2018 (08:39 IST)
കനത്ത മഴയും നീരൊഴുക്കും വര്‍ദ്ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഡാമിന്റെ ജലനിരപ്പ് 140.15 അടി എത്തിയപ്പോള്‍ സ്പില്‍വേയി ലുള്ള ഷട്ടറുകള്‍ തുറന്ന് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 138 അടിയിലെത്തിയപ്പോൾ തന്നെ ഓറഞ്ച് അലര്‍ട്ട് നൽകിയിരുന്നു.  
 
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍കരുതലായി പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് കഴിഞ്ഞതായി ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ചെറുതോണി ഭാഗത്ത് അപായമണി മുഴക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ തീരത്ത് താമസിക്കുന്ന അയ്യായിരത്തോളം പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
 
ഇതിനോടകം തന്നെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ച ഇടുക്കി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്ന് പരമാവധി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article