ഇരുവഞ്ഞിപ്പുഴയും കുറ്റ്യാടിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. വയനാട് പനമരം വെള്ളത്തിനടിയിലായി. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിലെ അടച്ച ഷട്ടറുകൾ വീണ്ടു തുറന്നു. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി.