സൈബർ ആക്രമണം: പോലീസിന് കൂടുതൽ അധികാരം നൽകാനുള്ള നിയമഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനം

Webdunia
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (17:18 IST)
സമൂഹമാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപത്തിൽ പോലീസിന് ശക്തമായ നടപടിയെടുക്കാനുള്ള അധികാരം നൽകി നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. സ്ത്രീകൾക്കെതിരെയുള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിയമം ശക്തമല്ലെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
 
നേരത്തെ സോഷ്യൽ മീഡീയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചയാളെ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മിയും ഏതാനും ആക്‌ടിവിസ്റ്റുകളും ചേർന്ന് കൈയേറ്റം ചെയ്‌ത സംഭവം വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കൈയ്ഏറ്റം ചെയ്‌തതെന്ന് ഭാഗ്യലക്ഷ്‌മിയും കൂട്ടരും പറഞ്ഞിരുന്നു. അതേസമയം സമൂഹമാധ്യമങ്ങൾ വഴിയുഌഅ അവഹേളനം തടയാൻ നിയമം പര്യാപ്‌തമല്ലെന്ന് നിയമരംഗത്തുള്ളവരും ചൂണ്ടികാട്ടി. ഈ സാഹചര്യത്തിലാണ് പോലീസ് ആക്‌ട് ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article