പോലീസ് ഷോര്‍ട്ട്ഫിലിം, ഫോട്ടോഗ്രാഫി മത്സരം: അവസാനതീയതി ഒക്ടോബര്‍ 19

ശ്രീനു എസ്

ബുധന്‍, 14 ഒക്‌ടോബര്‍ 2020 (17:38 IST)
പോലീസ് സ്മൃതിദിനത്തോടുനുബന്ധിച്ച് നടത്തുന്ന ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫ്രി മത്സരങ്ങള്‍ക്ക് ഒക്ടോബര്‍ 19 ന് രാവിലെ 10 മണിവരെ എന്‍ട്രികള്‍ അയയ്ക്കാം. പോലീസിനെ സംബന്ധിച്ച് തയ്യാറാക്കിയതാവണം ഷോര്‍ട്ട്ഫിലിമും ഫോട്ടോകളും.
 
ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം പരമാവധി മൂന്ന് മിനിറ്റാണ്. മലയാളത്തിലോ ഇംഗ്ലീഷിലോ സംഗീതം മാത്രം ഉപയോഗിച്ചോ ഇവയൊന്നുമില്ലാതെയോ ചിത്രം തയ്യാറാക്കാം. ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ എം.പി4 ഫോര്‍മാറ്റില്‍ ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്തശേഷം [email protected]  എന്ന വിലാസത്തില്‍ ഡൗണ്‍ലോഡ് ലിങ്ക് അയയ്ക്കണം. മികച്ച മൂന്നുചിത്രങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനവും ലഭിക്കും. പോലീസ് സ്മൃതിദിനമായ ഒക്ടോബര്‍ 21ന് വിജയികളെ പ്രഖ്യാപിക്കും. വിശദവിവരങ്ങള്‍ കേരള പോലീസിന്റെയും സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെയും ഫെയ്‌സ്ബുക്ക് പേജില്‍ ലഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍