അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലാകും പ്രതിഷേധമെന്ന് സംഘടന നേതാക്കൾ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടം മുതൽ സംഘടന മുന്നോട്ടുവെച്ച നിർദേശങ്ങൾ സർക്കാർ പരിഗണിക്കകൂടി ചെയ്‌തില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞു. 10 ദിവസത്തെ തുടർചയായ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന 7 ദിവസത്തെ അവധി സർക്കാർ റദ്ദാക്കിയിരുന്നു. ഇത് പുനസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.