പോലീസ് സേനയുടെ ഭാഗമായ 2279 പേര്‍ ഏറെ പുതുമകളുമായാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലനത്തിന്റെ നല്ലൊരു കാലവും ഓണ്‍ലൈനിലൂടെ പരിശീലനം നല്‍കിയത് ഇന്ത്യയില്‍ ഒരുപക്ഷെ ആദ്യമായിരിക്കാം. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് പരിശീലനസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കേരളാ പോലീസ് മാതൃകയായി. സ്മാര്‍ട്ട് പോലീസിങ് എന്ന ആശയം പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ കേരളാ പോലീസ് അക്കാദമിക്ക് കഴിഞ്ഞു.
പരിശീലനം തുടങ്ങിയശേഷം കോവിഡ് മഹാമാരി തടയുന്നതിന് ഈ ബാച്ചിലെ റിക്രൂട്ടുകളെ മാതൃപോലീസ് സ്റ്റേഷനുകളിലേയ്ക്ക് നിയോഗിച്ചിരുന്നു. സമൂഹത്തിലെ സാധാരണക്കാരുടെ ഇടയില്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ച് അവബോധം പകരുന്നതിനാണ് ഇവരെ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് നിയോഗിച്ചത്. ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനരീതികളും പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളും ആദ്യഘട്ടത്തില്‍തന്നെ മനസ്സിലാക്കാന്‍ റിക്രൂട്ടുകള്‍ക്ക് കഴിഞ്ഞു.