പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം പരിശോധിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഇതില്‍ തീരുമാനം ഉണ്ടാകും. ഇക്കാര്യത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും സ്ത്രീകളുടെ കത്ത് തനിക്ക് ലഭിക്കുന്നുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.