തായ്‌വാന് അധുനിക യുദ്ധഉപകരണങ്ങള്‍ അമേരിക്ക നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന. സൈനികരോട് യുദ്ധത്തിന് തയ്യാറാകാന്‍ ചൈനീസ് പ്രസിഡന്റ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹൈ മൊബിലിറ്റി ആര്‍ട്ടിലറി സംവിധാനം അടക്കമുള്ള അത്യന്താധുനിക ആയുധങ്ങളാണ് അമേരിക്ക തായ്വാന് നല്‍കുന്നത്. തായ്വാന് ആയുധങ്ങള്‍ വില്‍ക്കാനുള്ള യുഎസ് തീരുമാനം എത്രയും വേഗം അവസാനിപ്പിക്കണമെന്നും യുഎസ്-തായ്വാന്‍ സൈനിക സഹകരണം പൂര്‍ണ്ണമായും റദ്ദാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.