വ്യാജപതിപ്പ്: തമിഴ് റോക്കേഴ്സിനെ ഇന്റര്‍നെറ്റില്‍ നിന്ന് പുറത്താക്കി

എ കെ ജെ അയ്യര്‍
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (17:15 IST)
പുത്തന്‍ സിനിമകള്‍ ഇറങ്ങുമ്പോള്‍ അടുത്ത /ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ ഡൗണ്‍ ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കി സിനിമാ ലോകത്തിന് ആകമാനം തലവേദന ഉണ്ടാക്കുന്ന തമിഴ് റോക്കേഴ്‌സ് - നെ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ആമസോണ്‍ ഇന്റര്‍നാഷനലിന്റെ പരാതിയിലാണ് ഈ നടപടി.
 
ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്റ് നമ്പര്‍ ആണ്‍ തമിഴ് റോക്കേഴ്സിനെതിരെ നടപടി എടുത്തത്. ഡിജിറ്റല്‍ മില്ലേനിയം കോപ്പി റൈറ് നിയമ പ്രകാരം ആമസോണ്‍ നാലോളം പരാതികള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഹലാല്‍ ലവ് സ്റ്റോറി, പുത്തന്‍ പുതുകാലായി എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ അടുത്തിടെയാണ് ആമസോണ്‍ പുറത്തിറക്കിയത്. എന്നാല്‍ തൊട്ടു പിറകെ തമിഴ് റോക്കേഴ്‌സ് ഇതിന്റെ വ്യാജ പതിപ്പും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തു. ഇതാണ് ആമസോണിനു തലവേദനയായത്.
 
പക്ഷെ തമിഴ് റോക്കേഴ്‌സ് അത്ര വേഗം പിന്മാറുന്നവരല്ല എന്നാണു ലഭ്യമായ വിവരം. തമിഴ് റോക്കേഴ്സിനെപ്പോലെ തന്നെയുള്ള മറ്റൊരു പൈറസി സൈറ്റായ തമിഴ് എം.വി തമിഴ് റോക്കേഴ്സിന് നമോവാകം നല്‍കിക്കൊണ്ട് ഗുഡ്‌ബൈ ടി.ആര്‍, ഒരു ദശാബ്ദമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി എന്ന സന്ദേശം അയച്ചിട്ടുണ്ട്. ഇനി എന്താണ് ഉണ്ടാകുന്നതെന്ന് കാണാന്‍ കാത്തിരിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article