നെറ്റ്‌ഫ്ലിക്‌സിനും ആമസോൺ പ്രൈമിനും നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

വ്യാഴം, 15 ഒക്‌ടോബര്‍ 2020 (15:02 IST)
ആമസോൺ പ്രൈമും നെറ്റ്‌ഫ്ലിക്‌സും അടക്കമുള്ള സ്ട്രീമിങ് സർവീസുകളുടെ ഉള്ളടക്കത്തിന് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഹർജിയിൽ വാദം കേൾക്കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, കേന്ദ്രസർക്കാരിന് നോട്ടീസയക്കുകയും ചെയ്തു.
 
നിലവിൽ രാജ്യത്ത് സെൻസർഷിപ്പില്ലാതെ സിനിമകളോ ഡോക്യുമെന്‍ററികളോ വെബ് സീരീസുകളോ പ്രസിദ്ധീകരിക്കാവുന്ന ഓൺലൈൻ വേദികൾ കൂടിയാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ. എന്നാൽ ഇവയുടെ ഉള്ളടക്കത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. നേരത്തെ വായ്‌പകൾ വരുത്തി നാട് വിടുകയോ ജയിലിലാകുകയോ ചെയ്‌തിട്ടുള്ള ശതകോടീശ്വരൻമാരെക്കുറിച്ചുള്ള നെറ്റ്‍ഫ്ലിക്സ് സീരീസ് 'ബാഡ് ബോയ് ബില്യണേഴ്സിനെതിരെ ബിഹാറിലെ അരാരിയ സിവിൽ കോടതി ഇഞ്ചങ്ഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്തായാലും നെറ്റ്ഫ്ലിക്സിനും ആമസോൺ പ്രൈമിനും നിയന്ത്രണത്തിന്‍റെ കത്രിക വീഴുമോ എന്നത് കാത്തിരുന്നു കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍